ദേശീയം

കോവിഡ് വ്യാപനം ഗണ്യമായി കുറയുന്നു; ഇന്ന് മഹാരാഷ്ട്രയില്‍ മൂവായിരത്തിലും തമിഴ്‌നാട്ടില്‍ രണ്ടായിരത്തിലും താഴെ രോഗികള്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍  പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് തുടരുന്നു. മഹാരാഷ്ട്രയില്‍ ഇന്ന് 2,535 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ 1725 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 

മഹാരാഷ്ട്രയില്‍ ഇന്ന് 60 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 46,000 കടന്നു. 46,034 ആണ് സംസ്ഥാനത്തെ ആകെ മരണം. ഇന്ന് 3,001 പേര്‍ക്കാണ് രോഗ മുക്തി. സംസ്ഥാനത്ത് ഇതുവരെയുള്ള രോഗ മുക്തരുടെ എണ്ണം 16,18,380 ആയി. 84,386 ആക്ടീവ് കേസുകള്‍. 

തമിഴ്‌നാട്ടില്‍ ഇന്ന് 17 പേര്‍ മരിച്ചു. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 7,59,916 ആയി. 7,32,656 പേര്‍ക്ക് രോഗ മുക്തി. 11,495 പേരാണ് ഇതുവരെയായി മരിച്ചത്. ഇന്ന് 2,384 പേര്‍ക്കാണ് രോഗ മുക്തി. സംസ്ഥാനത്തെ ആക്ടീവ് കേസുകളുടെ എണ്ണം 15,765.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്