ദേശീയം

അമ്മാവന്റെ വീടിനു മുന്നില്‍ മൂത്രമൊഴിച്ചു, യുവാവിനെ തല്ലിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

ബഹ്‌റായിച് (യുപി): പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിന് ഇരുപത്തിമൂന്നുകാരനെ തല്ലിക്കൊന്നു. ബഹാറായിച്ചില്‍ ഖൈരി ദിക്കോലി ഗ്രാമത്തിലാണ് സംഭവം. 

സുഹൈല്‍ എന്ന ഇരുപത്തിമൂന്നുകാരനാണ് കൊല്ലപ്പെട്ടത്. അമ്മാവന്റെ വീടിനു മുന്നില്‍ പരസ്യമായി മൂത്രമൊഴിച്ചതു ചോദ്യം ചെയ്ത് അയല്‍വാസികള്‍ സുഹൈലിനെ മര്‍ദിക്കുകയായിരുന്നു.

റാം മൂരത്, ആത്മാറാം, റാംപാല്‍, സനേഹി, മന്‍ജീത് എന്നിവര്‍ ചേര്‍ന്നാണ് സുഹൈലിനെ മര്‍ദിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവരില്‍ മൂന്നു പേര്‍ കസ്റ്റഡിയിലാണ്. പരസ്യമായി മൂ്ത്രമൊഴിച്ചതു ചോദ്യം ചെയ്ത് ഇവര്‍ സുഹൈലിനെ വടികൊണ്ട് അടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സുഹൈലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

അമ്മാവന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി