ദേശീയം

വിവാഹപൂര്‍വ ബന്ധം ഉപയോഗിച്ച് മുന്‍ കാമുകന്റെ ബ്ലാക്ക്‌മെയിലിങ്; ചിത്രങ്ങളും വീഡിയോയും പരസ്യപ്പെടുത്തും; 1.25 കോടി തട്ടിയെടുത്തു; യുവാവും പെണ്‍ സുഹൃത്തും അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


ബംഗളൂരു: യുവതിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത 1. 25 കോടി തട്ടിയെടുത്ത  സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ബംഗളുരൂ പൊലീസാണ് പ്രതികളെ പിടികൂടിയത്. യുവതിയുടെ വിവാഹത്തിന് മുന്‍പുള്ള വിവരങ്ങള്‍ മനസിലാക്കിയ ശേഷം യുവതിയുടെ വീഡിയോയും ചിത്രങ്ങളും കൈവശമുണ്ടെന്ന് പറഞ്ഞായിരുന്നു ബ്ലാക്ക്‌മെയിലിങ്.

അപര്‍ണ, മഹേഷ് എന്നിവരാണ് കേസിലെ പ്രതികള്‍. പരസ്പരം സുഹൃത്തുക്കളായ മഹേഷ് അപര്‍ണയോട് ഈ യുവതിയുമായി വിവാഹത്തിന് മുന്‍പുള്ള കാര്യങ്ങള്‍ പങ്കുവച്ചിരുന്നു. യുവതി പിന്നീട് ഒരു വ്യവസായിയെ കല്യാണം കഴിച്ചുവെന്നും അതില്‍ ഒരു കുട്ടിയുണ്ടെന്നും പറഞ്ഞിരുന്നു

ഇതിന് പിന്നാലെ അപര്‍ണയും മഹേഷും ചേര്‍ന്ന് യുവതിയെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ പദ്ധതിയിട്ടു. മഹേഷ് പഴയബന്ധം പറഞ്ഞ് വിളിക്കുകയും യുവതിയുടെ ചിത്രങ്ങളും വീഡിയോയും കൈവശമുണ്ടെന്ന് പറയുകയും പണം ആവശ്യപ്പെടുകയുമായിരുന്നു. 1.25 കോടി രൂപ തന്നില്ലെങ്കില്‍
 ഓണ്‍ലൈനില്‍ അപ് ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.  ഇതനുസരിച്ച് യുവതി തുക കൈമാറി. 

തുടര്‍ന്നും ഇവര്‍ കൂടുതല്‍ തുക ആവശ്യപ്പെട്ട് യുവതിയെ ശല്യം ചെയ്തതോടെ യുവതി ഇക്കാര്യം ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി 'ഗരുഡ പ്രീമിയം'; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും