ദേശീയം

ഓട്ടോ ഡ്രൈവര്‍ എസ്‌യുവിയില്‍ മൂത്രമൊഴിച്ചു; സെക്യൂരിറ്റി ജീവനക്കാരന്‍ ചോദ്യം ചെയ്തു; പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി

സമകാലിക മലയാളം ഡെസ്ക്

പൂനെ: എസ്യുവി കാറില്‍ മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരെ ഓട്ടോറിക്ഷ ഡ്രൈവര്‍ തീ കൊളുത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മഹാരാഷ്ട്രയിലെ ഭോസായി മേഖലയിലാണ് സംഭവം. 41 കാരനായ ശങ്കറിനെ ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

31കാരനായ ഓട്ടോറിക്ഷ ഡ്രൈവര്‍ മഹേന്ദ്രബാലു ആണ് അറസ്റ്റിലായത്.സംഭവത്തെ കുറിച്ച്് പൊലീസ് പറയുന്നത് ഇങ്ങനെ: ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവര്‍ ആഡംബരക്കാറില്‍ മൂത്രമൊഴിക്കുന്നത് സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞു. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമായി. പിന്നീട് ഓട്ടോറിക്ഷ ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്ന് പോകുകയും ചെയ്തു.

സെക്യൂരിറ്റി ജീവനക്കാരന്റെ പെരുമാറ്റത്തില്‍ ഇയാള്‍ കുപിതനായിരുന്നു. ഓട്ടോഡ്രൈവര്‍ വൈകീട്ട് തിരിച്ചെത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തികയായിരുന്നു. ഇയാല്‍ പൂനെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി