ദേശീയം

രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി, ബലാത്സംഗ ശ്രമം ചെറുത്തു; 17കാരിയുടെ മൂക്ക് മുറിച്ച് അക്രമി സംഘം, മോഷണം 

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: ബലാത്സംഗ ശ്രമം ചെറുക്കുന്നതിനിടെ, 17കാരിയുടെ മൂക്ക് മുറിച്ചെടുത്ത് അക്രമി സംഘം. പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മാതാപിതാക്കളെയും രണ്ടംഗ സംഘം ആക്രമിച്ചതായും പരാതിയില്‍ പറയുന്നു.

ഉത്തരാഖണ്ഡ് ബാഗേശ്വര്‍ ജില്ലയില്‍ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. പ്രതികളും പെണ്‍കുട്ടിയുടെ കുടുംബവും ഒരു ഗ്രാമത്തിലാണ് താമസിക്കുന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യാനാണ് സംഘം ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു.

ബലാത്സംഗ ശ്രമം ചെറുക്കുന്നതിനിടെ മൂര്‍ച്ചയേറി ആയുധം ഉപയോഗിച്ചാണ് 17കാരിയുടെ മൂക്ക് മുറിച്ചത്. ആക്രമണത്തിന് ശേഷവും പിന്തിരിയാന്‍ സംഘം തയ്യാറായില്ലെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ആക്രമിച്ച ശേഷം പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. പെണ്‍കുട്ടിയും മാതാപിതാക്കളും ആശുപത്രിയില്‍ ചികിത്സയിലാണ്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ്, പ്രതികള്‍ ഒളിവാണെന്നാണ് നല്‍കുന്ന വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി