ദേശീയം

നേതാജിയുടെ ജന്മദിനം ദേശീയ അവധിയായി പ്രഖ്യാപിക്കണം : പ്രധാനമന്ത്രിക്ക് മമതയുടെ കത്ത്

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത : നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23 ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിലാണ് മമത ഈ ആവശ്യം ഉന്നയിച്ചത്. 

നേതാജിയുടെ ദുരൂഹമായ തിരോധാനത്തിന് പിന്നിലെ സത്യാവസ്ഥ കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്നും മമത കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേതാജിയുടെ ജന്മദിനം ദേശീയ അവധിയാക്കണമെന്ന് ദീര്‍ഘകാലമായി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നതാണ്.

നേതാജിയുടെ 125-ാം ജന്മവാര്‍ഷികമാണ് വരുന്നത്. ഈ വേളയില്‍ അദ്ദേഹത്തിന്റെ ജന്മദിനം ദേശീയ അവധിയായി പ്രഖ്യാപിക്കുന്നത് നേതാജിക്ക് നല്‍കുന്ന ഉചിതമായ അംഗീകാരമായിരിക്കുമെന്നും മമത കത്തില്‍ സൂചിപ്പിക്കുന്നു. 

നേതാജിയുടെ തിരോധാനത്തിന് പിന്നിലെ സത്യാവസ്ഥ എന്തെന്ന് അറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് ബംഗാളിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്. നേതാജിക്ക് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താന്‍ നടപടി സ്വീകരിക്കണം. സത്യാവസ്ഥ പൊതുജനമധ്യത്തില്‍ വ്യക്തമാക്കണമെന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു