ദേശീയം

കോവാക്‌സിന്‍ മൂന്നാംഘട്ട മനുഷ്യ പരീക്ഷണത്തിന് ഇന്ന് തുടക്കം ; ഹരിയാന ആരോഗ്യമന്ത്രി ആദ്യ ഡോസ് സ്വീകരിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കോവിഡ് വാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണം ഇന്ന് ആരംഭിക്കും. ഭാരത് ബയോടെക് നിര്‍മ്മിച്ച കോവാക്‌സിന്‍ എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന്റെ മൂന്നാംഘട്ട മനുഷ്യ പരീക്ഷണത്തിനാണ് ഇന്ന് തുടക്കമാകുക. 

ഹരിയാനയില്‍ തുടങ്ങുന്ന വാക്‌സിന്‍ പരീക്ഷണത്തില്‍ സംസ്ഥാന ആരോഗ്യമന്ത്രി അനില്‍ വിജ് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കും. വാക്‌സിന്‍ പരീക്ഷണത്തിന് സന്നദ്ധനാണെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. 

നിലവില്‍ അഞ്ച് വാക്‌സിനുകളാണ് ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തിലുള്ളത്. ഓക്‌സ്ഫര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചആസ്ട്ര സിനിക, കാഡില തുടങ്ങിയ വാക്‌സിനുകളാണ് ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണം നടന്നുകൊണ്ടിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു