ദേശീയം

ആശങ്ക ഒഴിയാതെ മഹാരാഷ്ട്ര; പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നു; ആന്ധ്രയില്‍ ആശ്വാസം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോവിഡിന്റെ രണ്ടാം തരംഗം സംശയിക്കുന്ന മഹാരാഷ്ട്രയില്‍ ആശങ്കയയുര്‍ത്തി ഇന്നും പ്രതിദിന രോഗികളുടെ എണ്ണം അയ്യായിരം കടന്നു. ഇന്ന് 5,760 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ആന്ധ്രപ്രദേശില്‍ ആശ്വാസകരമായി രീതിയില്‍ തന്നെയാണ് പ്രതിദിന കണക്ക്. ആന്ധ്രയില്‍ ഇന്ന് 1,160 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 

മഹാരാഷ്ട്രയില്‍ ഇന്ന് 62 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം മരണം 46,573 ആയി. 17,74,455 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചത്. 4,088 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി. സംസ്ഥാനത്ത് ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 16,47,004. ആക്ടീവ് കേസുകള്‍ 79,873. 

ആന്ധ്രയിലെ ആകെ രോഗികളുടെ എണ്ണം 8,61,092. 8,39,395 പേര്‍ക്ക് രോഗ മുക്തി. 14,770 ആക്ടീവ് കേസുകള്‍. മൊത്തം മരണം 6,927.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്