ദേശീയം

ഇന്നലെ മാത്രം രോഗമുക്തി നേടിയത് അരലക്ഷത്തോളം പേര്‍ ; ചികില്‍സയിലുള്ളത് 4,39,747 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാജ്യത്ത് പുതുതായി 46,232 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് 40,000 ലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 90,50,598 ആയി ഉയര്‍ന്നു. 

ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 564 പേരാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,32,726 ആയി ഉയര്‍ന്നിട്ടുണ്ട്. രാജ്യത്ത് നിലവില്‍ ചികില്‍സയിലുള്ളത് 4,39,747 പേരാണ്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 49,715 പേരാണ് രോഗമുക്തി നേടി ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. ഇതോടെ ഇന്ത്യയില്‍ ആകെ രോഗമുക്തരുടെ എണ്ണം 84,78,124 ആയി എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

രാജ്യത്ത് ഇന്നലെ വരെ ( നവംബര്‍ 20 വരെ ) 13,06,57,808 സാംപിളുകളാണ് ടെസ്റ്റ് ചെയ്തത്. ഇന്നലെ മാത്രം 10,66,022 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു