ദേശീയം

2024 മുന്നില്‍ക്കണ്ട് ബിജെപി; 'മെരുങ്ങാത്ത സംസ്ഥാനങ്ങള്‍' ലക്ഷ്യം; ദേശീയ പര്യടനത്തിനൊരുങ്ങി നഡ്ഡ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനായി ഇപ്പോഴെ തയ്യാറെടുക്കാന്‍ ബിജെപി. അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ നേതൃത്വത്തില്‍ ദേശീയ പര്യടനം സംഘടിപ്പിച്ചുകൊണ്ടാണ് ബിജെപി അടുത്ത തെരഞ്ഞെടുപ്പിലേക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുന്നത്. 120 ദിവസം നീണ്ടു നില്‍ക്കുന്ന പര്യടനമാണ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ സാധിക്കാത്ത പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് പര്യടനം. 

ഡിസംബര്‍ അഞ്ചിന് ഉത്തരാഖണ്ഡില്‍ നിന്നുമാണ് പര്യടനം ആരംഭിക്കുന്നതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് പറഞ്ഞു.  എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിക്കും. ബൂത്ത്, മണ്ഡലം നേതാക്കന്‍മാര്‍ മുതല്‍ എംഎല്‍എ, എംപി തുടങ്ങി മുതിര്‍ന്ന നേതാക്കന്‍മാരുമായും ഓണ്‍ലൈന്‍ വഴി യോഗം ചേരും. ബൂത്തുകള്‍ നേരിട്ട് സന്ദര്‍ശിച്ച് താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുമായും സംവദിക്കും.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ബംഗാള്‍, കേരളം, തമിഴ്‌നാട്, അസം എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങളും വിലയിരുത്തും. വലിയ സംസ്ഥാനങ്ങളില്‍ മൂന്നു ദിവസവും ചെറിയ സംസ്ഥാനങ്ങളില്‍ രണ്ടു ദിവസവുമായിരിക്കും ചെലവഴിക്കുക. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍, കേന്ദ്ര പദ്ധതികള്‍ നടപ്പിലാക്കിയത് അദ്ദേഹം വിലയിരുത്തും. സഖ്യ കക്ഷികളുമായും യോഗം ചേരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

ലഭ്യത കൂടി, ആറ് രാജ്യങ്ങളിലേയ്ക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി

പന്തെറിഞ്ഞത് 8 പേര്‍! ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് അപൂര്‍വ നേട്ടം

വാഹനത്തിന് സൈഡ് കൊടുത്തില്ല, കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡ്രൈവര്‍ക്കെതിരെ കേസ്

ഇത് പേടിപ്പിക്കുന്ന 'പ്രേമലു'; മിസ്റ്ററി ത്രില്ലറാക്കി പരീക്ഷണം; വിഡിയോ ഹിറ്റ്