ദേശീയം

ആഭിചാര ക്രിയകള്‍ക്ക് വേണ്ടി നാലുദിവസം ഭക്ഷണവും വെള്ളവും നല്‍കാതെ പൂട്ടിയിട്ടു; അച്ഛനും മകനും മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ആഭിചാര ക്രിയകളുടെ ഭാഗമായി നാല് ദിവസം ഭക്ഷണവും വെള്ളവും നല്‍കാതെ അടച്ചിട്ടിരുന്ന അച്ഛനും മകനും മരിച്ചു. ഉത്തര്‍പ്രദേശിലെ കൗഷംബിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വെള്ളിയാഴ്ചയാണ് ഇവരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

തയ്യല്‍ക്കാരനായ വകീല്‍, ഇയാളുടെ മകന്‍ അര്‍ഹാന്‍ എന്നിവരാണ് മരിച്ചത്. വകീലിന്റെ ഭാര്യ ഗുല്‍നാസിനെ വീട്ടിലെ മറ്റൊരു മുറിയില്‍ അവശയായ നിലയില്‍ കണ്ടെത്തി. ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. 

കുറച്ചുനാളുകളായി വകീലിന്റെ കുടുംബത്തോടൊപ്പം സഫ്ദല്‍ അലി എന്ന പേരുള്ള ഒരു ദുര്‍മന്ത്രവാദി താമസിച്ചുവരികയായിരുന്നു. ഇയാളുടെ നിര്‍ദേശപ്രകാരമാണ് കുടുംബം ആഭിചാര ക്രിയകളില്‍ ഏര്‍പ്പെട്ടത്.ഇവരുടെ വീട്ടില്‍ നിന്ന് മന്ത്രവാദം നടത്താന്‍ ഉപയോഗിച്ച വസ്തുക്കള്‍ പൊലീസ് കണ്ടെടുത്തു. മന്ത്രവാദിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വരട്ടെ, ധൃതി വേണ്ട'; കെ സുധാകരന് എഐസിസി നിര്‍ദേശം; പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കല്‍ വൈകും

വീണ്ടും തുടക്കത്തില്‍ തന്നെ ഔട്ടായി, രോഹിത് കരയുകയാണോ?; 'സങ്കടം' പങ്കുവെച്ച് സോഷ്യല്‍മീഡിയ- വീഡിയോ

കോഴിക്കോട് മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു; അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്

'തല്‍ക്കാലം എനിക്ക് ഇത്രേം വാല്യൂ മതി'; നിഷാദ് കോയ കൗശലക്കാരനും കള്ളനും, ആരോപണവുമായി നടന്‍

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി