ദേശീയം

അമ്മ മാര്‍ച്ചില്‍ മരിച്ചു;  മാസങ്ങളോളം അസ്ഥികൂടത്തിനൊപ്പം കഴിഞ്ഞ് മകള്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മാനസികമായ വൈകല്യം നേരിടുന്ന 47 കാരി 83 കാരിയായ അമ്മയുടെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് മാസങ്ങള്‍. അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മകളെ പൊലീസ് വീട്ടില്‍ നിന്നും മാറ്റി. മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ സമയത്താണ് അമ്മ മരിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന മകള്‍ ഇക്കാര്യം ആരെയും അറിയിച്ചതുമില്ല. ബാന്ദ്രയിലെ ചൂയിം ഗ്രാമത്തിലാണ് സംഭവം നടന്നത്. 

സമീപവാസികളിലൊരാളാണ് സംഭവം പൊലീസിനെ അറിയിച്ചത്. മാലിന്യം കളയാനായി പുറത്തിറങ്ങിയ അയല്‍വാസി ഇവരുടെ വീട്ടിലെ മുറികളിലൊന്നില്‍ സ്ത്രീ മരിച്ചുകിടക്കുന്നത് കാണുകയായിരുന്നു. സ്ത്രീയുടെ അന്ത്യകര്‍മ്മങ്ങള്‍ സമീപവാസികള്‍ ചേര്‍ന്നാണ് നടത്തിയത്. 

നേരത്തേ ഇവരുട വീട്ടിലെ നായ ചത്തപ്പോഴും മകള്‍ സമാനമായ രീതിയില്‍ മൃതദേഹം വീട്ടിനകത്ത് സൂക്ഷിക്കുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. അന്ന് അനാരോഗ്യത്തിലിരുന്ന അമ്മ ആവശ്യപ്പെട്ടത് പ്രകാരം അയല്‍വാസികളാണ് നായയുടെ മൃതദേഹം കുഴിച്ചിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍