ദേശീയം

സാമ്പത്തിക തട്ടിപ്പ്; കോൺ​ഗ്രസ് നേതാവും മുൻ മന്ത്രിയുമായ റോഷൻ ബെയ്​ഗ് അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കോൺഗ്രസ് നേതാവും കർണാടകയിലെ മുൻ മന്ത്രിയുമായ റോഷൻ ബെയ്​ഗ് അറസ്റ്റിൽ. അഴിമതിക്കേസിൽ സിബിഐയാണ് റോഷൻ ബെയ്ഗിനെ അറസ്റ്റ് ചെയ്തത്. ഐ- മോണിറ്ററി അഡൈ്വസറി (ഐഎംഎ) പൊൻസി അഴിമതി കേസിലാണ് റോഷൻ ബെയ്​ഗ് അറസ്റ്റിലായതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. 

റോഷൻ ബെയ്ഗിനെ നേരത്തെ എംഎൽഎ സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയിരുന്നു. ഞായറാഴ്ച ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ റോഷനെ സിബിഐ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.

കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് സിബിഐ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ റോഷൻ ബെയ്ഗിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇസ്ലാമിക് രീതിയിലുള്ള നിക്ഷേപത്തിലൂടെ നിക്ഷേപകർക്ക് വൻ ലാഭം വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെന്നാണ് കേസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി