ദേശീയം

ബന്ധുവുമായി പ്രണയമെന്ന് സംശയം, പ്ലസ്ടു വിദ്യാര്‍ഥിയെ 22കാരന്‍ കല്ല് കൊണ്ട് ഇടിച്ചുകൊന്നു; മൃതദേഹം വലിച്ചിഴച്ച് ഓടയില്‍ തള്ളി, തുമ്പായത് മൊബൈല്‍ ഫോണ്‍ 

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: പഞ്ചാബില്‍ പ്ലസ്ടു വിദ്യാര്‍ഥിയെ 22കാരനും പ്രായപൂര്‍ത്തിയാവാത്ത കൂട്ടാളിയും ചേര്‍ന്ന് ഇഷ്ടിക ഉപയോഗിച്ച് ഇടിച്ചുകൊന്നു. മൃതദേഹം ഓടയില്‍ നിന്നാണ് കണ്ടെത്തിയത്.ബന്ധുവുമായി പ്ലസ്ടു വിദ്യാര്‍ഥിക്ക് പ്രണയബന്ധമുണ്ട് എന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.സംഭവത്തില്‍ 22കാരനെയും പ്രായപൂര്‍ത്തിയാവാത്ത 17കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. 

ലുധിയാനയിലെ ബാഡ്‌ഡോവല്‍ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം.പ്ലസ്ടു വിദ്യാര്‍ഥിയായ ജഷന്‍പ്രീത് സിങ്ങാണ് കൊല്ലപ്പെട്ടത്.  പ്ലസ്ടു വിദ്യാര്‍ഥി തന്നെയായ സന്ദീപും പ്രായപൂര്‍ത്തിയാവാത്ത കൂട്ടാളിയുമാണ് പിടിയിലായത്. ജഷന്‍പ്രീത് സിങ്ങിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് വഴിത്തിരിവായത്.

സന്ദീപ് വിക്ടോറിയ ഗാര്‍ഡന്‍സ് കോളനിയിലേക്ക് ജഷന്‍പ്രീതിനെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് മദ്യപിച്ചു. അതിനിടെ ഇരുവര്‍ക്കും ഇടയില്‍ ഉടലെടുത്ത വഴക്കാണ് പ്രകോപനത്തില്‍ കലാശിച്ചത്. സന്ദീപും കൂട്ടാളിയും ചേര്‍ന്ന്് ഇഷ്ടിക ഉപയോഗിച്ച് ഇടിച്ചു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ബോധം നഷ്ടപ്പെട്ട ജഷന്‍പ്രീത് സിങ്ങിനെ 50 മീറ്റര്‍ അകലെയുള്ള ഓടയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. തുടര്‍ന്ന് കല്ല് ഉപയോഗിച്ച് തല തകര്‍ത്തശേഷമാണ് ഓടയില്‍ വലിച്ചെറിഞ്ഞതെന്ന് പൊലീസ് പറയുന്നു. ദിവസങ്ങള്‍ക്ക് ശേഷം നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. അതിനിടെ ജഷന്‍പ്രീതിനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ജഷന്‍പ്രീതിന്റെ മൊബൈല്‍ ഫോണിലെ വിശദാംശങ്ങള്‍ അന്വേഷിച്ച പൊലീസ് സന്ദീപിലേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചതെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം