ദേശീയം

മഹാസഖ്യ നീക്കം പാളി ; എന്‍ഡിഎയിലെ വിജയ് സിന്‍ഹ ബിഹാര്‍ സ്പീക്കര്‍

സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന : ബിഹാര്‍ നിയമസഭ സ്പീക്കറായി എന്‍ഡിഎയിലെ വിജയ് സിന്‍ഹ തെരഞ്ഞെടുക്കപ്പെട്ടു. ബിഹാര്‍ നിയമസഭയില്‍ നടന്ന വോട്ടെടുപ്പില്‍ 114 നെതിരെ 126 വോട്ടുകള്‍ക്കാണ് വിജയ് സിന്‍ഹയുടെ വിജയം. മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി അവാദ് ബിഹാരി ചൗധരിയെയാണ് വിജയ് സിന്‍ഹ പരാജയപ്പെടുത്തിയത്. 

പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലായിരുന്നു  സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടന്നത്. സ്പീക്കര്‍ തെരഞ്ഞെടുപ്പ് ശബ്ദ വോട്ടോടെ നടത്താനാണ് പ്രോട്ടം സ്പീക്കറായ ജിതന്‍ റാം മാഞ്ചി തീരുമാനിച്ചത്. ഇതിനെതിരെ ആര്‍ജെഡി, മഹാസഖ്യം എംഎല്‍എമാര്‍ രംഗത്തു വരികയായിരുന്നു. 

സ്പീക്കര്‍ തെരഞ്ഞെടുപ്പ് രഹസ്യബാലറ്റ് വഴി വേണമെന്നാണ് ആര്‍ജെഡി ആവശ്യപ്പെട്ടത്. സ്പീക്കര്‍ തെരഞ്ഞെടുപ്പ് വേളയില്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങളായ മുഖ്യമന്ത്രി നിതീഷ് കുമാറും മന്ത്രി അശോക് ചൗധരിയും സഭയില്‍ സന്നിഹിതരായതിനെ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ചോദ്യം ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്