ദേശീയം

മരിച്ചുപോയതായി ബന്ധുക്കളോട് നുണ , കടബാധ്യത തീര്‍ക്കാന്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റു; അച്ഛനും കൂട്ടുകാരനും പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

സേലം: കടബാധ്യത തീര്‍ക്കാന്‍ 32കാരന്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റു.  കുഞ്ഞിനെ വില്‍ക്കാന്‍ അച്ഛനെ പ്രേരിപ്പിച്ച കൂട്ടുകാരനെയും അറസ്റ്റ് ചെയ്തു.

തമിഴ്‌നാട് സേലത്താണ് സംഭവം. കുഞ്ഞിന്റെ അച്ഛന്‍ സൗക്കത്ത് അലി, കൂട്ടുകാരന്‍ സേതു എന്നിവരെയാണ് പൊലീസ് പിടികൂടിയത്. അലിയുടെ ഭാര്യ ആറുമാസം മുന്‍പാണ് കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനെ കാണാന്‍ കഴിഞ്ഞദിവസം വന്ന ബന്ധുക്കളോട് നുണ പറഞ്ഞതാണ് അന്വേഷണത്തിലേക്ക് നയിച്ചത്. കുഞ്ഞ് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് മരിച്ചുപോയി എന്ന് അച്ഛന്‍ നുണ പറഞ്ഞതായി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.

അന്വേഷണത്തില്‍ കുഞ്ഞിനെ സുന്ദരം എന്നയാള്‍ക്ക് വിറ്റതായി കണ്ടെത്തി. കുട്ടികള്‍ ഇല്ലാത്ത സുന്ദരം ഒരു ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വാങ്ങിയത്. ലോക്ഡൗണ്‍ സമയത്ത് അലിക്ക് ജോലി ഉണ്ടായിരുന്നില്ല. ഈസമയത്ത് കൂട്ടുകാരനില്‍ നിന്ന് ഒരു ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. പണം തിരികെനല്‍കാന്‍ ആവശ്യപ്പെട്ട് സേതു നിരന്തരം സൗക്കത്തിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. നിവൃത്തിയില്ലാതെ കൂട്ടുകാരന്റെ പ്രേരണയില്‍ കുഞ്ഞിനെ വില്‍ക്കുകയായിരുന്നുവെന്നു സൗക്കത്ത് മൊഴി നല്‍കി. 

സുന്ദരത്തെ കണ്ടുപിടിച്ചത് സേതുവാണ്. 20 ദിവസം മുന്‍പാണ് കുഞ്ഞിനെ വിറ്റത്. പൊലീസ് സുന്ദരത്തില്‍ നിന്ന് കുഞ്ഞിനെ രക്ഷിച്ച് അമ്മയ്ക്ക് തിരികെ നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍