ദേശീയം

സൈക്കിളിന് മുന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്യും, പിന്നാലെ നടന്ന് കളിയാക്കും; 15കാരി തീകൊളുത്തി മരിച്ചു, 19കാരന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ യുവാവിന്റെ തുടര്‍ച്ചയായ പരിഹാസത്തിലും അസഭ്യം പറച്ചിലിലും മനംനൊന്ത് 15കാരി തീകൊളുത്തി മരിച്ചു. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി 19കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

മിര്‍സാപൂര്‍ ജില്ലയിലാണ് സംഭവം. അയല്‍വാസിയായ യുവാവില്‍ നിന്നും നിരന്തരമുള്ള ഉപദ്രവം കാരണമാണ് 15കാരി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. ശനിയാഴ്ചയാണ് പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ തിങ്കളാഴ്ചയാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു.

പെണ്‍കുട്ടിയെ പിന്നാലെ നടന്ന് യുവാവ് ഉപദ്രവിക്കുന്നതായി കാണിച്ച് മുത്തച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വീട്ടിലേക്ക് പോകുന്ന വഴി യുവാവ് നിരന്തരം പരിഹസിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നതായി പരാതിയില്‍ പറയുന്നത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി.

പെണ്‍കുട്ടി പതിവായി കോച്ചിങ് ക്ലാസില്‍ പോകാറുണ്ട്.ശനിയാഴ്ച വൈകീട്ട് വീടിന് പുറത്ത് കൂട്ടുകാരുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെ, യുവാവ് പെണ്‍കുട്ടിക്ക് നേരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമായി. അരമണിക്കൂര്‍ കഴിഞ്ഞ് വീട്ടില്‍ എത്തിയ പെണ്‍കുട്ടി സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പഠിക്കാന്‍ പുറത്തിറങ്ങുന്ന സമയത്തെല്ലാം യുവാവ് നിരന്തരം ഉപദ്രവിച്ചിരുന്നതായി പെണ്‍കുട്ടിയുടെ അമ്മ പറയുന്നു. പെണ്‍കുട്ടിയുടെ സൈക്കിളിന് മുന്‍പില്‍ ബൈക്ക് പാര്‍ക്ക് ചെയ്തും മറ്റുമാണ് ഉപദ്രവം തുടര്‍ന്നതെന്നും അമ്മ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും