ദേശീയം

റോഡ് മുറിച്ചുകടക്കുന്നതിനിടെ, അപ്രതീക്ഷിതമായി കൂറ്റന്‍ മരം തലയിലേക്ക്; മധ്യവയസ്‌കന് ദാരുണാന്ത്യം; വീഡിയോ

സമകാലിക മലയാളം ഡെസ്ക്


ചെന്നൈ:  റോഡിലൂടെ നടന്ന് പോകുന്നതിനിടെ മരം വീണ് മധ്യവയ്‌സകന്‍ മരിച്ചു. ചെന്നൈയിലാണ് സംഭവം.  ഫുട്പാത്തിലുള്ള വന്‍ മരം കടപുഴകി വീണാണ് ഇയാള്‍ മരിച്ചത്്.  ഇയാളുടെ മേല്‍ മരം വീഴുന്നതിന്റെ വീഡിയോ പുറത്തുവന്നു. നിവാര്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനമാകെ കനത്ത മഴയായിരുന്നു. 

പകല്‍ സമയത്ത്് റോഡിലൂടെ നടന്ന് പോയ ഇയാള്‍ ക്രോസ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് മരം വീണത്. മരം വീണതോടെ ഇയാള്‍ പൂര്‍ണമായും മരത്തിന് അടിയില്‍ പെട്ടുപോകുകയും ചെയ്തു. ഇയാള്‍ സംഭവസ്ഥലത്തുവച്ച് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ലക്ഷക്കണക്കിന് ആളുകളെയാണ് തീരദേശത്തുനിന്നും മാറ്റിപ്പാര്‍പ്പിച്ചത്. ചെന്നൈയില്‍ പ്രധാന റോഡുകള്‍ അടച്ചു. ചെമ്പരപ്പാക്കം തടാകത്തില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതോടെ നഗരം പ്രളയഭീതിലാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും