ദേശീയം

ട്രാക്ടര്‍ ബൈക്കുമായി കൂട്ടിയിടിച്ചു, പന്നിപ്പടക്കം സൂക്ഷിച്ചിരുന്ന ബാഗ് പൊട്ടിത്തെറിച്ചു; 17കാരന്റെ ശരീരം ഛിന്നിചിതറി, ദാരുണം

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ വാഹനാപകടത്തില്‍ പന്നിപ്പടക്കം സൂക്ഷിച്ചിരുന്ന ബാഗ് പൊട്ടിത്തെറിച്ച് 17കാരന് ദാരുണാന്ത്യം. ബൈക്കില്‍ കൂടെ സഞ്ചരിച്ചിരുന്ന സുഹൃത്ത് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. വന്യമൃഗങ്ങളെ വേട്ടയാടുന്നതിന് പന്നിപ്പടക്കങ്ങളുമായി യാത്ര ചെയ്യുന്നതിനിടയാണ് അപകടം ഉണ്ടായത്.

ബെലഗാവി ജില്ലയിലാണ് സംഭവം. ഗിരീഷ് രജ്പുത്ത്, ശിവകുമാര്‍ രജ്പുത്ത് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. വന്യമൃഗങ്ങളുടെ ഇറച്ചി അനധികൃതമായി വില്‍ക്കുന്നതിന് കഴിഞ്ഞ ഏതാനും മാസമായി കാട്ടില്‍ തമ്പടിച്ചു വരികയായിരുന്നു ഇരുവരും. കാട്ടുപന്നിയെ കൊല്ലാനാണ് ഇവര്‍ പന്നിപ്പടക്കം കരുതിയിരുന്നത്.

ബാഗില്‍ 30ഓളം സ്‌ഫോടകവസ്തുക്കളാണ് ഉണ്ടായിരുന്നത്. ട്രാക്ടറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ട്രാക്ടര്‍ ഗിരീഷിന്റെ മുകളിലൂടെ കയറിയിറങ്ങി. അതിനിടെ ബാഗില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കള്‍ പൊട്ടിച്ചിതറി ഗിരീഷിന്റെ ശരീരം ഛിന്നഭിന്നമായതായി പൊലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ ശിവകുമാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍