ദേശീയം

നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാക് പ്രകോപനം; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ വെടിവെയ്പ്പില്‍ രണ്ട് ജവാന്‍മാര്‍ക്ക് വീര മൃത്യു. രജൗരി ജില്ലയിലെ സുന്ദര്‍ബാനി പ്രദേശത്താണ് വെടിവെയ്പ്പുണ്ടായത്. 

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ നായിക് പ്രേം ബഹാദൂര്‍ ഖത്രി, റൈഫിള്‍മാന്‍ സുഖ്ബീര്‍ സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. പാക് സൈന്യം കരാര്‍ ലംഘിച്ച് പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്നും ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ച് ഉചിതമായ മറുപടി നല്‍കിയതായും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം പൂഞ്ചിലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ വെടിവച്ചിരുന്നു. ഈ ആക്രമണത്തിലും ഒരു സൈനികന് വീരമൃത്യു സംഭവിച്ചു. വെടിവെയ്പ്പില്‍ ഒരു പ്രദേശവാസിയായ സാധാരണക്കാരനും പരിക്കേറ്റിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു