ദേശീയം

ഒറ്റ ദിവസം മൂന്നിടത്ത് സന്ദര്‍ശനം; കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങളുടെ പുരോഗതി വിലയിരുത്താന്‍ മോദി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വികസനത്തിന്റെ പുരോഗതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ മൂന്ന് നഗരങ്ങളില്‍ സന്ദര്‍ശനം നടത്തും. അഹമ്മദാബാദിലെ സൈഡസ് ബയോടെക്ക് പാര്‍ക്ക്, ഹൈദരാബാദിലെ ഭാരത്‌ ബയോടെക്ക്, പുനെയിലെ സിറം ഇന്‍സ്റ്റിറ്റൂട്ട് എന്നി പ്രമുഖ മരുന്നുനിര്‍മ്മാണ കമ്പനികളില്‍ സന്ദര്‍ശനം നടത്തി നരേന്ദ്രമോദി കോവിഡിനെതിരെ വികസിപ്പിക്കുന്ന വാക്‌സിനുകളുടെ പുരോഗതി വിലയിരുത്തും.

തദ്ദേശീയമായി ഐസിഎംആറിന്റെ സഹകരണത്തോടെ ഭാരത്‌ ബയോടെക്ക് വികസിപ്പിക്കുന്ന കോവാക്‌സിന്റെ  പരീക്ഷണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. സന്ദര്‍ശന വേളയില്‍ മൂന്ന് കമ്പനികളിലെയും ശാസ്ത്രജ്ഞന്മാരുമായി മോദി ചര്‍ച്ച നടത്തും. വാക്‌സിന്‍ വികസനത്തിന്റെ പുരോഗതി വിലയിരുത്തുന്ന മോദി, ഇതിന്റെ വെല്ലുവിളികളും ഇവ ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള രൂപരേഖ സംബന്ധിച്ചും ചോദിച്ചറിയും.

സൈഡസ് കാഡില്ലയുടെ കോവിഡ് വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണം ആരംഭിച്ചിരിക്കുകയാണ്. ഓഗസ്റ്റിലാണ് ആരംഭിച്ചത്. ഒക്‌സ്ഫഡ് ആസ്ട്രാസെനേക്കയുമായി ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡിന്റെ ഇന്ത്യയിലെ നിര്‍മ്മാതാക്കളാണ് പുനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ട്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി