ദേശീയം

അതിര്‍ത്തികളില്‍ തമ്പടിക്കാന്‍ കര്‍ഷകര്‍; 'യുപി ഗേറ്റില്‍' സംഘര്‍ഷം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ പ്രക്ഷോഭത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലേക്ക് തിരിച്ച കര്‍ഷകരും പൊലീസും തമ്മില്‍ യുപി അതിര്‍ത്തിയില്‍ സംഘര്‍ഷം. ഡല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ ഇരുനൂറോളം കര്‍ഷകരെ യുപി ഗേറ്റ് എന്നറിയപ്പെടുന്ന ഗാസിയാബാദ്-ഡല്‍ഹി ബോര്‍ഡറില്‍ പൊലീസ് തടഞ്ഞു. ബാരിക്കേഡുകള്‍ മറിച്ചിട്ട കര്‍ഷകര്‍ക്ക് നേരെ, പൊലീസ് ലാത്തിചാര്‍ജ് നടത്തി. ഉത്തരാഖണ്ഡില്‍ നിന്നും കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. 

അതേസമയം, പൊലീസ് അനുവദിച്ച നിരാകരി മൈതാനത്തേക്ക് പോകാതെ ഡല്‍ഹി അതിര്‍ത്തികളില്‍ പ്രക്ഷോഭം കടുപ്പിക്കാന്‍ കര്‍ഷക സംഘടനതള്‍ തീരുമാനിച്ചു. ഹരിയാന അതിര്‍ത്തികളായ സിംഗു,തിക്രി എന്നിവിടങ്ങളില്‍ എത്തിയ കര്‍ഷകര്‍ ഇവിടെ തന്നെ തുടരും. മൂന്നുദിവസമായി ഡല്‍ഹിയിലേക്കുള്ള അതിര്‍ത്തികള്‍ പൊലീസ് അടച്ചിരിക്കുകയാണ്. 

ഞായറാഴ്ച രാവിലെ പതിനൊന്നു മണിക്ക് യോഗം ചേര്‍ന്ന് മറ്റു പരിപാടികള്‍ എന്തൊക്കെയെന്ന് ആലോചിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. 

നിരാകരി പാര്‍ക്കിലേക്ക് പോകില്ലെന്നും ജന്തര്‍ മന്ദറില്‍ സമരം ചെയ്യാന്‍ അവസരം ലഭിക്കുന്നതുവരെ അതിര്‍ത്തികളില്‍ തങ്ങുമെന്നും പഞ്ചാബിലെ ഏറ്റവും വലിയ കര്‍ഷക സംഘടനയായ ബികെയു ഉഗ്രഹന്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി