ദേശീയം

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; യുവാവിനെ നിര്‍ബന്ധിച്ച് മനുഷ്യവിസര്‍ജ്ജ്യം തീറ്റിച്ച് ബന്ധുക്കള്‍, ക്രൂരമര്‍ദ്ദനം, കേസ് 

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ കൈകാര്യം ചെയ്ത് ബന്ധുക്കള്‍. യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നിര്‍ബന്ധിച്ച് മനുഷ്യവിസര്‍ജ്ജ്യം തീറ്റിച്ചതായും പൊലീസ് പറയുന്നു.

രാജസ്ഥാനില്‍ ധോല്‍പൂരിലാണ് സംഭവം. യുവാവിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വ്യാഴാഴ്ച രാത്രി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിനാണ് യുവാവിന് ബന്ധുക്കള്‍ കടുത്ത ശിക്ഷ നല്‍കിയത്.

പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് യുവാവിനെ കയ്യോടെ പിടികൂടിയത്. തുടര്‍ന്ന് മര്‍ദ്ദിക്കുകയും നിര്‍ബന്ധിച്ച് മനുഷ്യവിസര്‍ജ്ജ്യം തീറ്റിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ രണ്ട് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ലൈംഗികാതിക്രമത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവാവിനെ മര്‍ദ്ദിച്ച കേസില്‍ ഏഴു പേരെ പിടികൂടിയതായും പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി