ദേശീയം

രാജസ്ഥാനിൽ ​ഗലോട്ട് സർക്കാരിനെ നിലനിർത്താൻ കോൺ​ഗ്രസ് കോഴ നൽകി; ബിപിടി എംഎൽഎമാർക്ക് നൽകിയത് പത്ത് കോടി; വീഡിയോ പുറത്തുവിട്ട് ബിജെപി

സമകാലിക മലയാളം ഡെസ്ക്

ജയ്പുർ: രാജസ്ഥാനിൽ അശോക് ഗലോട്ട്‌ സർക്കാരിനെ പിന്തുണയ്ക്കാൻ കോൺഗ്രസ് എംഎൽഎ  ഭാരതീയ ട്രൈബൽ പാർട്ടി (ബിടിപി) എംഎൽഎമാർക്ക് പണം നൽകിയെന്ന ആരോപണവുമായി ബിജെപി. ബിജെപി രാജസ്ഥാൻ സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയയാണ് വീഡിയോ പുറത്തുവിട്ട് ആരോപണവുമായി രം​ഗത്തെത്തിയത്. 

മഹേന്ദ്രജിത് സിങ് മാൽവിയ ബിടിപിയിലെ രണ്ട് എംഎൽഎ മാർക്ക് പണം നൽകിയെന്നു പറയുന്ന വീഡിയോയാണ് ബിജെപി പുറത്തുവിട്ടത്. ബിടിപി എംഎൽഎമാരായ രാംപ്രസാദ് ദിൻഡോർ, രാജ്കുമാർ റോട്ട് എന്നിവർക്കാണ് കോഴ നൽകിയതായി പറയുന്നത്. 

രാജ്യസഭാ തെരഞ്ഞെടുപ്പിലും സർക്കാർ പ്രതിസന്ധിയിലായപ്പോഴും പിന്തുണച്ചതിന് പത്തു കോടി രൂപ നൽകിയതായി ഒരു പൊതുയോഗത്തിൽ മാൽവിയ പറയുന്നു. ബൻസ്വര മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മഹേന്ദ്രജിത് സിങ് മാൽവിയ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം