ദേശീയം

കുട്ടിയാനയെ ലക്ഷ്യമാക്കി കടുവ, കൂട്ടത്തോടെ ആക്രമിച്ച് ആനകള്‍; പിന്തിരിഞ്ഞോട്ടം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കൂട്ടമായി പോകുന്ന ആനകളെ ആക്രമിക്കാന്‍ കടുവയും സിംഹവും ഒന്ന് മടിക്കും. കൂട്ടത്തിലെ ഒന്നിനെ ആക്രമിക്കാന്‍ പോയാല്‍ കൂട്ടത്തോടെ ശത്രുവിനെ തുരത്തുന്നതാണ് ആനയുടെ രീതി. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

സുശാന്ത നന്ദ ഐഫ്എസ് ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. കൂട്ടത്തോടെ നടന്നുനീങ്ങുകയാണ് ആനകള്‍. ഇതില്‍ കുട്ടിയാനകളും ഉണ്ട്. കുട്ടിയാനയെ ലക്ഷ്യമാക്കി പിന്തടരുകയാണ് കടുവ.

ഒരു ഘട്ടത്തില്‍ ആനക്കൂട്ടവും കടുവയും നേര്‍ക്കുനേര്‍ വന്നു. അടുത്തനിമിഷം എന്തും സംഭവിക്കാം. ഈസമയത്ത് കുട്ടിയാനകളെ രക്ഷിക്കാന്‍ കൊമ്പനാന കടുവയുടെ നേര്‍ക്ക് ആക്രമണത്തിന് മുതിരുന്നതാണ് വീഡിയോയുടെ അവസാനം. ഇത് കണ്ട് ഭയചകിതനായ കടുവ ഓടി മറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

'ഇനി രണ്ടുവര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ'

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ

'കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്'; വിചിത്ര നിർദേശം; ഈ നാടിനിത്‌ എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍