ദേശീയം

മഹാരാഷ്ട്രയില്‍ ഇന്ന് 3,837 പേര്‍ക്ക് കോവിഡ്; സജീവ കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ; മരണ നിരക്ക് 2.59 ശതമാനം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചത് 3,837 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണം കൂടുതലാണ്. 4,196 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി. 

സംസ്ഥാനത്ത് ഇന്ന് 80 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 47,151 ആയി. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 18,23,896 ആയി. 16,85,122 പേര്‍ക്ക് രോഗ മുക്തി. 90,557 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്ത്. 

തമിഴ്‌നാട്ടില്‍ ഇന്ന് 1,410 പേര്‍ക്ക് രോഗം  സ്ഥിരീകരിച്ചു. 1,456 പേര്‍ക്ക് രോഗ മുക്തി. ഒന്‍പത് പേരാണ് ഇന്ന് മരിച്ചത്. 

ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 7,81,915. ആകെ രോഗ മുക്തി 7,59,206 ആണ്. ഒന്‍പത് മരണം രേഖപ്പെടുത്തിയതോടെ ആകെ മരിച്ചവരുടെ എണ്ണം 11,712 ആയി. 10,997 ആക്ടീവ് കേസുകള്‍. 

ആന്ധ്രപ്രദേശില്‍ ഇന്ന് 381 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 934 പേര്‍ക്ക് രോഗ മുക്തി. നാല് മരണവും ഇന്ന് സംസ്ഥാനത്ത് രേഖപ്പെടുത്തി. ആന്ധ്രയിലെ മൊത്തം കേസുകള്‍ 8,68,064. ആക്ടീവ് കേസുകള്‍ 7,840. ആകെ രോഗ മുക്തി 8,53,232. മൊത്തം മരണം 6,992.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം