ദേശീയം

വിവാഹം ചെയ്യാമെന്ന് പറഞ്ഞ് നടിയെ ബലാത്സംഗം ചെയ്തു; കാസ്റ്റിങ് ഡയറക്ടര്‍ക്കെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇരുപത്തിയാറുകാരിയായ സീരിയല്‍ നടിയെ വിവാഹ വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്‌ന്നെ പരാതിയില്‍ കാസ്റ്റിങ് ഡയറക്ടര്‍ക്കെതിരെ കേസെടുത്തു. നടി നല്‍കിയ പരാതിയിലാണ് വെര്‍സോവ പൊലീസിന്റെ നടപടി.

വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് നഗരത്തിലെ പല പ്രദേശങ്ങളില്‍ വച്ച് ബലാത്സംഗം ചെയ്‌തെന്ന് നടിയുടെ പരാതിയില്‍ പറയുന്നു. വാഗ്ദാനത്തില്‍നിന്ന് ഡയറക്ടര്‍ പിന്‍മാറിയതിനാലാണ് പരാതിയുമായി നടി പൊലീസിനെ സമീപിച്ചത്.

നടിയും കാസ്റ്റിങ് ഡയറക്ടറും തമ്മില്‍ രണ്ടു വര്‍ഷമായി സൗഹൃദത്തില്‍ ആണെന്ന് പൊലീസ് പറഞ്ഞു. നടിയുടെ പരാതിയില്‍ ബലാത്സംഗ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല