ദേശീയം

യുപി സര്‍ക്കാര്‍ നിലകൊളളുന്നത് സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി; ഹാഥ്‌രസിന് പിന്നാലെ  പ്രതികരണവുമായി യോഗി ആദിത്യനാഥ്

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: യുപി സര്‍ക്കാര്‍ നിലകൊള്ളുന്നത് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷയും ആത്മാഭിമാനവും സംരക്ഷിക്കുന്നതിനാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്ത്രീകള്‍ക്കെതിരെ  കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കുമെന്നും യോഗി ട്വിറ്ററില്‍ കുറിച്ചു. ഹാഥ് രസ് കൂട്ടബലാത്സംഗക്കൊലയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് യോഗിയുടെ പ്രതികരണം. 

''ഉത്തര്‍പ്രദേശില്‍ നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷക്കും ആത്മാഭിമാനത്തിനും ക്ഷതമേല്‍പ്പിക്കുമെന്ന് ചിന്തിക്കുന്നവര്‍ പോലും നശിപ്പിക്കപ്പെടും. അവര്‍ക്ക് നല്‍കുന്ന ശിക്ഷ മറ്റുള്ളവര്‍ക്ക് ഒരു മാതൃകയാകും. സ്ത്രീ സുരക്ഷക്കും ശാക്തീകരണത്തിനും യു. പി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതാണ് ഞങ്ങളുടെ പ്രതിജ്ഞ, ഇതാണ് ഞങ്ങളുടെ വാഗ്ദാനം'' യോഗി ട്വീറ്റില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു