ദേശീയം

രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 84 ശതമാനത്തിലേക്ക്, ചികിത്സയിലുളളവരുടെ അഞ്ചുമടങ്ങ്; 79,000 പേര്‍ക്ക് കൂടി അസുഖം ഭേദമായി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 84 ശതമാനത്തിലേക്ക്. ഇന്നലെ 79,000 പേര്‍ കൂടി രോഗമുക്തി നേടിയതോടെ രോഗമുക്തി നിരക്ക് 83.70 ശതമാനമായി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

കൂടുതല്‍ പേര്‍ രോഗമുക്തി നേടിയതോടെ, രോഗമുക്തി നേടിയവരുടെ എണ്ണം 54 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 53.50 ലക്ഷം പേര്‍ രോഗമുക്തി നേടിയതായി ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ മൊത്തം കോവിഡ് ബാധിതരുടെ 14.74 ശതമാനമാണ് ചികിത്സയിലുളളവര്‍. തുടര്‍ച്ചയായി പത്തുദിവസം പത്തുലക്ഷത്തില്‍ താഴെയാണ് ചികിത്സയിലുളളവര്‍. ചികിത്സയിലുളളവരുടെ അഞ്ചു മടങ്ങാണ് രോഗമുക്തര്‍. കഴിഞ്ഞ ഒരു മാസമായി രോഗമുക്തി നിരക്ക് 100 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. രാജ്യത്തെ ഒന്‍പത് സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങളില്‍ രോഗമുക്തി നിരക്ക് 80 ശതമാനത്തിന് മുകളിലാണെന്നും ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ മാത്രം 81,484 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം കോവിഡ് ബാധിതര്‍ 64 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 63,94,069 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍