ദേശീയം

വീടു വളഞ്ഞ് പൊലീസ് ; യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ വീട്ടു തടങ്കലില്‍ 

സമകാലിക മലയാളം ഡെസ്ക്


ലഖ്‌നൗ : ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു വീട്ടുതടങ്കലില്‍. താന്‍ ഇപ്പോള്‍ വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് അജയ് കുമാര്‍ ലല്ലു പറഞ്ഞു. ഹാഥ് രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് രാഹുലിനൊപ്പം പോകാന്‍ തയ്യാറെടുക്കവെയാണ് യു പി പൊലീസ് ഇദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയത്.

വീട് ചുറ്റം കഴിഞ്ഞ രാത്രി മുതല്‍ പൊലീസിന്റെ കനത്ത ബന്തവസ്സിലാണ്. എങ്ങും പോകാന്‍ അനുവദിക്കുന്നില്ല. സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്നാണ് പൊലീസ് വാദമെന്നും അജയ് കുമാര്‍ ലല്ലു വ്യക്തമാക്കിയതായി ഹിന്ദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹാഥ് രസ് യുവതിയുടെ കുടുംബാംഗങ്ങളെ കാണുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരു ശക്തിക്കും തന്നെ തടയാനാവില്ലെന്നും, കുടുംബാഗങ്ങളെ നേരില്‍ കാണുക തന്നെ ചെയ്യുമെന്നും രാഹുല്‍ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കാണുന്നതിനായി രാഹുല്‍ ഹാഥ്‌രസിലേക്ക് തിരിച്ചു. പ്രിയങ്കഗാന്ധി അടക്കമുള്ള നേതാക്കളും രാഹുലിനൊപ്പമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഏകാധിപത്യം തല പൊക്കിയപ്പോഴൊക്കെ പിഴുതെറിഞ്ഞിട്ടുണ്ട്, ജനങ്ങള്‍; ജൂണ്‍ നാലിന് മോദി പുറത്താവും'

സൈബര്‍ തട്ടിപ്പ് ഭീഷണി; 28,000 മൊബൈലുകള്‍ ബ്ലോക്ക് ചെയ്യണം, 20 ലക്ഷം കണക്ഷനുകള്‍ പുനഃപരിശോധിക്കണം; കേന്ദ്ര നിര്‍ദേശം

മണവും രുചിയും മാത്രമല്ല, ഗുണം കൊണ്ടും അച്ചാര്‍ തന്നെ കേമന്‍

യുഎന്നില്‍ പലസ്തീന് പൂര്‍ണ അംഗത്വം നല്‍കുന്ന പ്രമേയം; കീറിയെറിഞ്ഞ് ഇസ്രയേല്‍ അംബാസഡര്‍, വിഡിയോ

എണ്ണ പലഹാരം മാത്രം പോര, നല്ല ചർമ്മത്തിന് ഡയറ്റിൽ നിന്നും ഒഴിവാക്കാൻ ഇനിയുമുണ്ട്