ദേശീയം

ഹാഥ്‌രസിലെ മാധ്യമ വിലക്ക് പിന്‍വലിച്ചു, പ്രത്യേക അന്വേഷണ സംഘം നടപടികള്‍ പൂര്‍ത്തിയാക്കിയെന്ന് ജില്ലാ ഭരണകൂടം 

സമകാലിക മലയാളം ഡെസ്ക്

ഹാഥ്‌രസ്: ഉത്തര്‍പ്രദേശില്‍ ദലിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി മരിച്ച ഹാഥ്‌രസിലേക്ക് മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയതായി ജില്ലാ ഭരണകൂടം. പ്രത്യേക അന്വേഷണ സംഘം ഗ്രാമത്തിലെ അന്വേഷണം പൂര്‍ത്തിയാക്കിയെന്നും ഇനി മാധ്യമങ്ങള്‍ക്കു പ്രവേശിക്കാമെന്നും ജോയിന്റ് കലക്ടര്‍ പ്രേംപ്രകാശ് മീണ പറഞ്ഞു.

ഹാഥ്‌രസില്‍ മാധ്യമങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയത് വന്‍ പ്രതിഷേധത്തിനു വഴിവച്ചിരുന്നു. ഹാഥ്‌രസിലേക്കുള്ള വഴികളെല്ലാം ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞായിരുന്നു പൊലീസ് വിലക്ക് നടപ്പാക്കിയത്. മാധ്യമങ്ങള്‍ക്കു പുറമേ പുറത്തുനിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ക്കും സംഘടനകള്‍ക്കും ഗ്രാമത്തിലേക്കു കടക്കുന്നതിനു വിലക്കുണ്ട്.

ഇപ്പോള്‍ മാധ്യമങ്ങള്‍ക്കുള്ള വിലക്ക് മാത്രമാണ് പിന്‍വലിക്കുന്നതെന്ന് ജോയിന്റ് കലക്ടര്‍ പറഞ്ഞു. മറ്റുള്ളവര്‍ക്ക് അനുമതി നല്‍കുമ്പോള്‍ അക്കാര്യം അറിയിക്കുമെന്നും മീണ പറഞ്ഞു.

പെണ്‍കുട്ടിയുടെ വീട്ടുകാരെ ജില്ലാ ഭരണകൂടം തടവിലാക്കിയിരിക്കുകയാണെന്നും മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ചിരിക്കുകയാണെന്നുമുള്ള ആരോപണം മീണ തള്ളി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'