ദേശീയം

മാസ്‌കും ഹെല്‍മറ്റും ധരിച്ചെത്തി; ബംഗാളില്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ വച്ച് ബിജെപി നേതാവിനെ വെടിവച്ചുകൊന്നു

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ബംഗാളില്‍ പ്രാദേശിക ബിജെപി നേതാവ് വെടിയേറ്റു മരിച്ചു. നോര്‍ത്ത് 24 പര്‍ഗാസാനാസ് ജില്ലയിലെ നേതാവായ മനീഷ് ശുക്ലയാണ് മരിച്ചത്. ഇന്നലെ രാത്രി ബൈക്കിലെത്തിയ സംഘം മനീഷ് ശുക്ലയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

പൊലീസ് സ്റ്റേഷനു തൊട്ടുമുന്നില്‍ വച്ചാണ് സംഭവം. ശുക്ലയ്ക്കു നേരെ പല തവണ വെടിയുതിര്‍ത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വെടിയേറ്റു വീണ ശുക്ലയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

അക്രമികളുടെ മുഖം മാസ്‌ക് വച്ചു മറച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഹെല്‍മറ്റും ധരിച്ചിരുന്നു. ശുക്ലയെ രക്ഷിക്കാന്‍ ശ്രമിച്ച രണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്കു വെടിയേറ്റു. 

ജനറല്‍ സെക്രട്ടറി സഞ്ജയ് സിങ് ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കള്‍ ഇന്നു സംഭവ സ്ഥലം സന്ദര്‍ശിക്കുമെന്ന് പാര്‍ട്ടി അറിയിച്ചു. സംഭവത്തില്‍ ബിജെപി സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു