ദേശീയം

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടല്‍, ഇരകളായത് സുഹൃത്തുക്കള്‍; യുവാവ് അറസ്റ്റില്‍  

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ജോലി വാഗ്ദാനം ചെയ്ത് അടുത്ത സുഹൃത്തില്‍ നിന്നടക്കം പണം തട്ടിയ യുവാവ് അറസ്റ്റില്‍. 23കാരനായ അകുല പ്രവീണ്‍ ആണ് അറസ്റ്റിലായത്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനില്‍ (ഡിആര്‍ഡിഒ) ജോലി ശരിയാക്കാം എന്ന് പറഞ്ഞാണ് ഇയാള്‍ പണം വാങ്ങിയത്. 

പ്രവീണിന്റെ കൈയില്‍ നിന്ന് രണ്ട് വ്യാജ തിരിച്ചറിയല്‍ കാര്‍ഡും 5.44 ലക്ഷം രൂപയും കണ്ടെത്തി. അടുത്ത സുഹൃത്ത് അടക്കമുള്ളവര്‍ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തായ അനില്‍ റെഡ്ഡിയില്‍ നിന്ന് 3.61 ലക്ഷം രൂപയാണ് ഇയാള്‍ വാങ്ങിയത്. ഡിആര്‍ഡിഒയിലെ ഫിനാന്‍സ് വിഭാഗത്തില്‍ സൂപ്പര്‍വൈസറായി ജോലി വാങ്ങി നല്‍കാമെന്നാണ് അനിലിനെ വിശ്വസിപ്പിച്ചത്. 

ഡിആര്‍ഡിഒ ചെയര്‍മാന്‍ സതീഷ് റെഡ്ഡി ആണെന്ന വ്യാജേന അനിലുമായി വാട്ട്‌സാപ്പില്‍ ചാറ്റ് ചെയ്താണ് പ്രവീണ്‍ പണം വാങ്ങിയത്. അനിലിന് വ്യാജ ഐഡി കാര്‍ഡും പ്രൊജക്ട് വര്‍ക്കും സതീഷിന്റെ പേരില്‍ പ്രവീണ്‍ കൈമാറി. അനില്‍ കെണിയില്‍ വീണതിന് പിന്നാലെ മറ്റ് സുഹൃത്തുക്കളെയും ഇയാള്‍ വാട്‌സാപ്പ് വഴി ബന്ധപ്പെട്ടു. ഇവരില്‍ നിന്നായി ഇതിനോടകം 1,83,930 രൂപ വാങ്ങിയതായി പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു