ദേശീയം

'പ്രണയത്തിന് ജാതിയുടെ അതിര്‍വരമ്പുകളില്ല'; ബ്രാഹ്മണ യുവതിയെ വിവാഹം ചെയ്ത് ദലിത് എംഎല്‍എ, സിനിമയെ വെല്ലുന്ന ക്ലൈമാക്‌സ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പ്രണയത്തിന് ജാതിയുടെ അതിര്‍വരമ്പുകളില്ല എന്ന് വീണ്ടും തെളിയിച്ച് തമിഴ്‌നാട്ടില്‍ സിനിമയിലെ ക്ലൈമാക്‌സുകളെ പോലും ഞെട്ടിച്ച് ഒരു വിവാഹം. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ശക്തമായ എതിര്‍പ്പുകള്‍ മറികടന്ന് ദലിതനായ എഐഎഡിഎംകെ എംഎല്‍എ ബ്രാഹ്മണ യുവതിയെ വിവാഹം ചെയ്തു. 

എഐഎഡിഎംകെ എംഎല്‍എ എ പ്രഭുവിന്റെയും 19 കാരിയായ കോളജ് വിദ്യാര്‍ഥി എസ് സൗന്ദര്യയുടെയും വിവാഹമാണ് സിനിമയെ പോലും വെല്ലുന്ന ക്ലൈമാക്‌സിന് സാക്ഷ്യം വഹിച്ചത്. കല്ലകുറുച്ചി മണ്ഡലത്തിലെ എംഎല്‍എയായ 36കാരനുമായുളള പ്രണയത്തിന് സൗന്ദര്യയുടെ വീട്ടുകാര്‍ എതിരായിരുന്നു. ക്ഷേത്രത്തിലെ പൂജാരിയായ സ്വാമിനാഥന്‍ മകളെ പ്രഭു തട്ടിക്കൊണ്ടുപോയതായി ആരോപിച്ചു. തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ സ്വാമിനാഥനെതിരെ പൊലീസ് കേസെടുത്തു.പ്രഭുവിന്റെ വീട്ടില്‍ വച്ചായിരുന്നു വിവാഹം. സ്വന്തം ഇഷ്ടപ്രകാരമാണ് വീട്ടില്‍ നിന്ന് ഇറങ്ങിവന്നതെന്ന് സൗന്ദര്യ പറയുന്നു.

സൗന്ദര്യയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവാഹം കഴിച്ചു എന്ന ആരോപണം പ്രഭു നിഷേധിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി തങ്ങള്‍ പരസ്പരം ഇഷ്ടത്തിലായിരുന്നുവെന്ന് പ്രഭു പറയുന്നു. സൗന്ദര്യയെ വിവാഹം ചെയ്യുന്നതിന് അനുമതി ചോദിച്ച് യുവതിയുടെ വീട്ടുകാരെ കണ്ടിരുന്നു. എന്നാല്‍ സ്വാമിനാഥന്‍ ഈ ബന്ധത്തിന് എതിരായിരുന്നു. തന്റെ വീട്ടുകാരുടെ പൂര്‍ണ പിന്തുണയോടെയായിരുന്നു വിവാഹമെന്നും പ്രഭു പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ