ദേശീയം

രാത്രിയില്‍ വീട്ടിലേക്ക് മടങ്ങവേ നടുറോഡില്‍ സിംഹം, പിന്നെ സംഭവിച്ചത് ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തിലെ ഗിര്‍ വനത്തില്‍ രാത്രിയില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ, നടുറോഡില്‍ സിംഹത്തെ അഭിമുഖീകരിക്കേണ്ടി വന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്റെ അനുഭവ ദൃശ്യങ്ങള്‍ പുറത്ത്. നടുറോഡില്‍ ഇരിക്കുകയായിരുന്ന സിംഹത്തോട് ഒച്ചവെച്ചതിനെ തുടര്‍ന്ന് ഇത് വഴിമാറി പോവുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വനംവകുപ്പ് ഉദ്യോഗസ്ഥനായ മഹേഷ് സോണ്ടര്‍വ തനിക്ക് നേരിട്ട അനുഭവം ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ ഡോ അന്‍ഷുമാന്‍ ട്വിറ്ററില്‍ പങ്കുവെച്ച ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. 

32 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന വീഡിയോയില്‍ രാത്രിയിലെ ഇരുണ്ട പശ്ചാത്തലത്തിലാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത് എന്ന് കാണാം. ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്നു മഹേഷ്. ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തിലാണ് സിംഹം നടുറോഡില്‍ ഇരിക്കുന്നത് മഹേഷ് കണ്ടത്. ഒരു വിളിപ്പാട് അകലെ നില്‍ക്കുന്ന സിംഹത്തെ അവിടെ നിന്ന് ഓടിക്കാന്‍ ഒച്ചവെയ്്ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. അവസാനം സിംഹം കാട്ടിലേക്ക് മടങ്ങുന്നിടത്താണ് വീഡിയോ തീരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും