ദേശീയം

ഓടിക്കൊണ്ടിരുന്ന ട്രക്കില്‍ നിന്ന് കണ്ടെയ്‌നര്‍ കാറിന്റെ മുകളിലേക്ക് മറിഞ്ഞുവീണു; രണ്ടുപേര്‍ മരിച്ചു, ഡ്രൈവര്‍ ഒളിവില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരുന്ന ട്രക്കില്‍ കയറ്റിയിരുന്ന കണ്ടെയ്‌നര്‍ കാറിന് മുകളിലേക്ക് മറിഞ്ഞുവീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ഇരുവരും മരിച്ചതായി പൊലീസ് പറയുന്നു. ട്രക്കിന്റെ ഡ്രൈവര്‍ ഒളിവിലാണ്. 

കിഴക്കന്‍ ഡല്‍ഹിയിലെ ലജ്പത് നഗറില്‍ ബുധനാഴ്ച റോഡില്‍ തിരക്കുളള സമയത്താണ് അപകടം. ഈവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ ജീവനക്കാരായ 35 വയസ്സുളള അങ്കിത് മല്‍ഹോത്രയും രജ്ഞന്‍ കല്‍റയുമാണ് മരിച്ചത്. ഇരുവരും കാറില്‍ വീട്ടിലേക്ക് പോകുന്ന വഴിയാണ് സംഭവം ഉണ്ടായത്. നിയന്ത്രണം വിട്ട് ട്രക്കും ഒരു വശത്തേയ്ക്ക് മറിഞ്ഞു.

കണ്ടെയ്‌നര്‍ വീഴുന്ന സമയത്ത് ട്രക്കിന് സമീപമായിരുന്നു കാര്‍. സെഡന്റെ മുകള്‍വശം പൂര്‍ണമായി തകര്‍ന്നു.അതിനടിയില്‍പ്പെട്ടാണ് ഇരുവരും മരിച്ചത്. അരിച്ചാക്കുകള്‍ നിറച്ച കണ്ടെയ്‌നറാണ് മറിഞ്ഞത്. ജെസിബി ഉപേയോഗിച്ച് കണ്ടെയ്‌നര്‍ റോഡില്‍ നിന്ന് നീക്കം ചെയ്തു. ഇരുവരും കൊല്‍ക്കത്തയിലേക്കുളള വിമാനത്തില്‍ വീട്ടിലേക്ക് മടങ്ങുന്നതിന് വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്

ഷാര്‍ജയില്‍ പുതിയ വാതക ശേഖരം കണ്ടെത്തി; യുഎഇ സാമ്പത്തിക മേഖലയ്ക്ക് നേട്ടം