ദേശീയം

കൗമാരക്കാരിയുടെ മരണത്തിന് കാരണം മന്ത്രവാദം, 28കാരന്റെയും 50കാരിയുടെയും തലവെട്ടി; പെണ്‍കുട്ടിയുടെ കുഴിമാടത്തിന് സമീപം വച്ച് തീകൊളുത്തി ഗ്രാമവാസികള്‍

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: അസമില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ 28കാരനും 50 കാരിയും കൊല്ലപ്പെട്ടു. ഗ്രാമത്തിലെ പെണ്‍കുട്ടിയുടെ മരണത്തിന് കാരണം ഇരുവരും ചേര്‍ന്ന് നടത്തിയ മന്ത്രവാദമാണെന്ന് സംശയിച്ചാണ് നാട്ടുകാരുടെ ക്രൂരകൃത്യം. ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയമായി കൊല്ലപ്പെട്ട ഇരുവരുടെയും തലവെട്ടിയ  ശേഷം  തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അസം കാര്‍ബി ആംഗ്ലോംഗ് രോഹിമാപൂരിലെ ഗ്രാമത്തിലാണ് സംഭവം. 28 വയസുളള ബിജോയ് ഗൗര്‍, 50 വയസ്സുളള വിധവ രാമവതി ഹാലുവ എന്നിവരാണ് മരിച്ചത്. സെപ്റ്റംബര്‍ 27നാണ് ഗ്രാമത്തിലെ കൗമാരക്കാരി മരിച്ചത്. ഇരുവരും ചേര്‍ന്ന് നടത്തിയ മന്ത്രവാദം മൂലമാണ് പെണ്‍കുട്ടി മരിച്ചതെന്ന നാട്ടുകാരുടെ സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയമായി കൊല്ലപ്പെട്ട ഇരുവരുടെ മൃതദേഹങ്ങള്‍ പെണ്‍കുട്ടിയെ അടക്കിയ സ്ഥലത്ത് കൊണ്ട് വന്നു. തുടര്‍ന്ന് തലവെട്ടിയ ശേഷം തീകൊളുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ 9 ഗ്രാമവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍

കേരളത്തിന്റെ അഭിമാനം; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി സജന സജീവന്‍