ദേശീയം

ത്രിപുര ബിജെപിയില്‍ കലാപം; ബിപ്ലബ് ദേബിനെ മാറ്റണമെന്ന് ആവശ്യം; എംഎല്‍എമാര്‍ ഡല്‍ഹിയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ത്രിപുര ബിജെപി ഘടകത്തില്‍ കലാപം രൂക്ഷം. മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം എംഎല്‍എമാര്‍ കേന്ദ്രനേതൃത്വത്തെ സമീപിച്ചു. 

എംഎല്‍എ സുദീര്‍ റോയ് ബര്‍മന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ഡല്‍ഹിയിലെത്തിയിരിക്കുന്നത്. മറ്റ് രണ്ട് എംഎല്‍എമാര്‍ കൂടി തങ്ങളോടൊപ്പമുണ്ടെന്ന് ഇവര്‍ അവകാശപ്പെട്ടു. 

മന്ത്രിസഭയിലെ മറ്റംഗങ്ങളോടും പാര്‍ട്ടി എംഎല്‍എമാരോടും പൂര്‍ണമായും മുഖം തിരിക്കുകയാണ് മുഖ്യമന്ത്രിയെന്നാണ് ഇവരുടെ പരാതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപി ദേശീയനേതൃത്വത്തോടും പൂര്‍ണമായി കൂറ് പ്രഖ്യാപിക്കുന്ന വിമത എംഎല്‍എമാര്‍, തങ്ങള്‍ക്ക് പരാതി ബിപ്ലബ് കുമാറിനോട് മാത്രമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

ത്രിപുരയില്‍ ബിപ്ലബ് നടത്തുന്നത് ഏകാധിപത്യ ഭരണമാണ് എന്നാണ് ഇവര്‍ ആരോപിക്കുന്നത്. ബിപ്ലബിനെ സ്ഥാനത്ത് നിന്ന് മാറ്റിയില്ലെങ്കില്‍ ഇനി വരുന്ന തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടിവരുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം, സര്‍ക്കാരിന്റെ നില സുരക്ഷിതമാണെന്ന് മുഖ്യമന്ത്രിക്കൊപ്പമുള്ള നേതാക്കള്‍ അവകാശപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി