ദേശീയം

കശ്മീരിൽ ഏറ്റുമുട്ടൽ; ലഷ്‌കർ ഇ തൊയ്ബ ഉന്നത കമാൻഡർ ഉൾപ്പെടെ രണ്ട് ഭീകരരെ വധിച്ചു

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്‌കർ ഇ തൊയ്ബയുടെ (എൽഇടി) കമാൻഡർ ഉൾപ്പെടെ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. പാകിസ്ഥാൻ പൗരനും ലഷ്‌കർ ഉന്നത കമാൻഡറുമായ സൈഫുല്ലയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ശ്രീനഗർ പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ തിരച്ചിലിനെ തുടർന്നാണ് തീവ്രവാദികളെ വധിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. 

തിരച്ചിലിനിടെ തീവ്രവാദികളുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശത്തു നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. കീഴടങ്ങാൻ അവസരം നൽകിയെങ്കിലും അവർ വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഭീകരർ കൊല്ലപ്പെട്ടുവെന്ന് ശ്രീനഗർ പൊലീസ് വക്താവ് പറഞ്ഞു. 

കൊല്ലപ്പെട്ട തീവ്രവാദികളിലൊരാൾ ലഷ്‌കർ ഉന്നത കമാൻഡറും പാക് പൗരനുമായ സൈഫുല്ലയും മറ്റൊരാൾ പുൽവാമ നിവാസിയായ ഇർഷാദ് അഹമ്മദ് ദാർ എന്ന അബു ഉസാമയുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 2019 മുതൽ തീവ്രവാദ ഗ്രൂപ്പുകളിൽ സജീവമായി പ്രവർത്തിക്കുകയും നിരവധി ആക്രമണങ്ങളിൽ പങ്കാളികളാകുകയും ചെയ്തയാളാണ് അബു ഉസാമ.  

ഒരാഴ്ചയ്ക്കിടയിൽ മാത്രം കശ്മീർ താഴ്വരയിൽ നാല് വ്യത്യസ്ത ഏറ്റുമുട്ടലിലും ആക്രമണത്തിലുമായി 10 തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. ഇന്ന് രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടതോടെ ഈ വർഷം ശ്രീനഗറിൽ മാത്രം കൊല്ലപ്പെട്ട തീവ്രവാദികളുടെ എണ്ണം 18 ആയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം