ദേശീയം

ബിഹാറില്‍ കോവിഡ് മുക്തനായ മന്ത്രി തലച്ചോറിലെ രക്തസ്രാവം മൂലം മരിച്ചു

സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന:  കോവിഡ് മുക്തനായ ബിഹാറിലെ പിന്നോക്ക വിഭാഗ ക്ഷേമവകുപ്പ് മന്ത്രി വിനോദ് കുമാര്‍ സിങ് മരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് അന്ത്യം. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 54വയസായിരുന്നു. 

കോവിഡ് സ്ഥിരീകരിച്ച വിനോദ് കുമാറും ഭാര്യയും രോഗമുക്തി നേടി ആശുപത്രി വിട്ടിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു

പ്രാണ്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് ബിജെപിയെ പ്രതിനിധീകരിച്ച് മൂന്ന് തവണയാണ് വിനോദ് കുമാര്‍ നിയമസഭയിലെത്തിയത്. വിനോദ് കുമാറിന്റെ മരണത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനുശോചനം രേഖപ്പെടുത്തി. കഴിവുറ്റ ഭരണാധികാരിയെയാണ് നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു. വെിനോദ് കുമാര്‍സിങിന്റെ സംസ്‌കാരം ചൊവ്വാഴ്ച പറ്റ്‌നയില്‍ നടക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്