ദേശീയം

വീണ്ടും നീറ്റ് പരീക്ഷ; കോവിഡ് മൂലം എഴുതാന്‍ കഴിയാത്തവര്‍ക്ക് അവസരം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് മൂലം എഴുതാനാവാതെ വന്ന വിദ്യാര്‍ഥികള്‍ക്കായി നീറ്റ് പരീക്ഷ വീണ്ടും നടത്താന്‍ സുപ്രീം കോടതി നിര്‍ദേശം. 14ന് പരീക്ഷ നടത്തി 16ന് ഫലം പ്രഖ്യാപിക്കാന്‍ സുപ്രീം കോടതി നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിക്കു നിര്‍ദേശം നല്‍കി.

കോവിഡ് ചികിത്സയിലിരുന്നവര്‍ക്കും കണ്ടയ്ന്‍മെന്റ് സോണുകളില്‍ ആയിരുന്നവര്‍ക്കും 14ന് പരീക്ഷ എഴുതാന്‍ അവസരം ലഭിക്കും. നേരത്തെ പരീക്ഷയെഴുതാന്‍ കഴിയാതിരുന്നവര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സെപ്റ്റംബര്‍ 14ന് ആണ് രാജ്യവ്യാപകമായി നീറ്റ് പരീക്ഷ നടത്തിയത്. ഇതിന്റെ ഫലപ്രഖ്യാപനം ഇന്നുണ്ടാവുമെന്ന സൂചനകള്‍ക്കിടെയാണ് വീണ്ടും പരീക്ഷ നടത്താന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

സഞ്ചാരികളെ ഇതിലേ ഇതിലേ...; മൂന്നാർ പുഷ്പമേള ഇന്നുമുതൽ

കനത്ത ചൂട് തുടരും; പാലക്കാട് ഓറഞ്ച് അലർട്ട് ; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്