ദേശീയം

അതീതീവ്ര ന്യൂനമര്‍ദം ആന്ധ്രാ തീരത്തേക്ക് ;  ദക്ഷിണേന്ത്യയില്‍ അതിശക്തമായ മഴ, ജാഗ്രതാ മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതീതീവ്ര ന്യൂനമര്‍ദം ആന്ധ്രാ തീരത്തേക്ക് അടുക്കുന്നു. ഈസ്റ്റ് ഗോദാവരി ജില്ലയിലെ കാക്കിനഡ ലക്ഷ്യമിട്ടാണ് ന്യൂനമര്‍ദ്ദം സഞ്ചരിക്കുന്നത്. ന്യൂനമര്‍ദത്തിന്റെ പ്രഭാവത്തിന്റെ ഫലമായി ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളില്‍ കനത്ത മഴയാണ് പെയ്യുന്നത്.  

ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ദക്ഷിണേന്ത്യയില്‍ അതിശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം, കര്‍ണാടക, മഹാരാഷ്ട്രയുടെ ഏതാനും ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. കര്‍ണാടകയുടെ തീരപ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 

കര്‍ണാടകയിലെ തീരപ്രദേശങ്ങള്‍, കൊങ്കണ്‍ മേഖല, ഗോവ, സെന്‍ട്രല്‍ മഹാരാഷ്ട്ര, മറാത്ത് വാഡ, ഒഡീഷ, ഛത്തീസ് ഗഡ്, വിദര്‍ഭ മേഖലകളിലെല്ലാം അതിശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു