ദേശീയം

കോവിഡ് ചികില്‍സയിലുള്ളവരില്‍ 79 ശതമാനവും 10 സംസ്ഥാനങ്ങളില്‍ നിന്ന് ; കേരളത്തില്‍ ആക്ടീവ് കേസുകള്‍ 11.26 ശതമാനം, മൂന്നാമത് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗബാധിതരായി ചികില്‍സയിലുള്ളവരില്‍ 79 ശതമാനവും 10 സംസ്ഥാനങ്ങളില്‍ നിന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 11.69 ശതമാനമാണ്. ചികില്‍സയിലുള്ള രോഗികളുടെ എണ്ണത്തില്‍ മൂന്നാമത് കേരളമാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു. 

നിലവില്‍ ഒന്നാംസ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ ചികില്‍സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 25.38 ശതമാനമാണ്. രണ്ടാമതുള്ള കര്‍ണാടകയില്‍ 13 ശതമാനവും, മൂന്നാം സ്ഥാനത്തുള്ള കേരളത്തില്‍ 11.26 ശതമാനം പേരും ചികില്‍സയിലുണ്ട്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ ഈ സംസ്ഥാനങ്ങളില്‍, രോഗവ്യാപനം കുറയ്ക്കാനുള്ള നടപടികളുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് തീവ്രശ്രമത്തിലാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഈ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു വരികയാണെന്നും രാജേഷ് ഭൂഷണ്‍ അറിയിച്ചു. 

രാജ്യത്ത് 87 ശതമാനം പേര്‍ രോഗമുക്തരായി. 11.69 ശതമാനം പേര്‍ മാത്രമാണ് ആശുപത്രികളിലോ വീടുകളിലോ നിരീക്ഷണത്തില്‍ കഴിയുന്നത്. മരണ നിരക്കാകട്ടെ 1.53 ശതമാനമായി കുറയുകയും ചെയ്തുവെന്ന് ആരോഗ്യസെക്രട്ടറി പറഞ്ഞു. മിസോറാമിലാണ് ഏറ്റവും കുറവ് രോഗികളുള്ളത്. 2.6 ശതമാനം പേര്‍ മാത്രമാണ്. ഗുജറാത്തില്‍ 3.3 ശതമാനം, ജാര്‍ഖണ്ഡില്‍ 3.7 ശതമാനം, ഡാമന്‍ ഡിയു, ദാദ്ര നഗര്‍ഹവേലിയില്‍ 4.4 ശതമാനം എന്നിവരാണ് പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞ സംസ്ഥാനങ്ങള്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ