ദേശീയം

അഞ്ച് ആഴ്ചയായി കോവിഡ് ബാധിതരുടെ എണ്ണം താഴേക്ക്, രാജ്യത്ത് ശുഭപ്രതീക്ഷ;  കോവിഡ് രോഗമുക്തി നിരക്ക് ഉയര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം കഴിഞ്ഞ അഞ്ച് ആഴ്ചയായി കുറഞ്ഞുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ കോവിഡ് മരണ നിരക്ക് 1.53 ശതമാനമായി. രോഗമുക്തി നിരക്ക് 86.78 ശതമാനമായി എന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 

രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുകള്‍ ഉണ്ടാകുന്നതായാണ് കേന്ദ്രസര്‍ക്കാര്‍ അറിയിക്കുന്നത്.  ഒക്ടോബര്‍ ഒമ്പതിന് രാജ്യത്തെ രോഗികളുടെ എണ്ണം 9 ലക്ഷത്തിന് താഴെയെത്തി. പിന്നീട് ഓരോദിവസവും രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

സെപ്റ്റംബര്‍ 9 ന് പ്രതിദിന രോഗബാധിതരുടെ എണ്ണം 92,830 ആയിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ 16 മുതല്‍ 22 വരെയുള്ള ആഴ്ചയില്‍ അത് 90,346 ആയി കുറഞ്ഞു. സെപ്റ്റംബര്‍ 23-29 വരെയുള്ള കാലയളവില്‍ ഇത് വീണ്ടും കുറഞ്ഞ് 83,232 ആയി. സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ ആറുവരെ ഇത് 77,113 ആയി താഴ്ന്നു. 

ഒക്ടോബര്‍ 7 മുതല്‍ 12 വരെയുള്ള കാലയളവില്‍ ഇത് 72,576 ആയി പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് മഹാരാഷ്ട്ര, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളാണ് ഇപ്പോള്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ മുന്നിലുള്ളത്. പതിനായിരത്തിന് മുകളിലാണ് ഈ സംസ്ഥാനങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ രേഖപ്പെടുത്തുന്നത്. കഴിഞ്ഞദിവസം മഹാരാഷ്ട്രയെ പിന്തള്ളി പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കേരളം ഒന്നാമതെത്തുകയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി