ദേശീയം

70 ഓളം ശാസ്ത്രജ്ഞര്‍ക്ക് കോവിഡ് ; ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതി വൈകുമെന്ന് ഐഎസ്ആര്‍ഒ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതി വൈകുമെന്ന് ഐഎസ്ആര്‍ഒ തലവന്‍ കെ ശിവന്‍. കോവിഡ് രോഗവ്യാപനമാണ് പദ്ധതിക്ക് തിരിച്ചടിയായത്. ഐഎസ്ആര്‍ഒയുടെ വിവിധ കേന്ദ്രങ്ങളിലെ 70 ഓളം ശാസ്ത്രജ്ഞര്‍ കോവിഡ് ബാധിതരായി എന്നും കെ ശിവന്‍ പറഞ്ഞു. 

കോവിഡ് കാരണം ഗഗന്‍യാന്‍ പദ്ധതിയുടെ റോക്കറ്റ്  നിര്‍മാണം മുന്‍ നിശ്ചയിച്ചതു പോലെ  മുന്നോട്ടു  പോകുന്നില്ല. ആസൂത്രണം  ചെയ്ത  പോലെ  പദ്ധതി  മുന്നോട്ടു  കൊണ്ടു  പോകാന്‍  നിലവിലെ  സാഹചര്യത്തില്‍  ബുദ്ധിമുട്ടാണെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു. 

അതേസമയം കോവിഡ് മഹാമാരി മൂലം സ്തംഭിച്ച റോക്കറ്റ് ലോഞ്ച് പ്രവര്‍ത്തനങ്ങള്‍ നവംബര്‍ ആദ്യത്തോടെ പുനരാരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും കെ ശിവന്‍ പറഞ്ഞു. മനുഷ്യനെ വഹിച്ചു കൊണ്ടുള്ള ദൗത്യം അടുത്ത വര്‍ഷം ഓഗസ്റ്റില്‍ നടത്താനാണ് ലക്ഷ്യമിട്ടിരുന്നത്. 2018 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചരിത്രപദ്ധതി പ്രഖ്യാപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്