ദേശീയം

നീറ്റ് പരീക്ഷ ഇന്ന് വീണ്ടും ; റിസള്‍ട്ട് 16 ന് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കഴിഞ്ഞമാസം നടന്ന മെഡിക്കല്‍ പ്രവേശന പരീക്ഷ നീറ്റ് എഴുതാന്‍ കഴിയാതിരുന്നവര്‍ക്കായി ഇന്നു വീണ്ടും പരീക്ഷ നടക്കും. കോവിഡ് ബാധിച്ചതിനാലോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്നതിനാലോ സെപ്റ്റംബര്‍ 12 ന് നടത്തിയ നീറ്റ് പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കാണ് അവസരം. 

ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചുമണി വരെയാണ് പരീക്ഷ നടക്കുക. www.ntaneet.nic.in എന്ന വെബ്‌സൈറ്റില്‍ നിന്നും അഡ്മിറ്റ് കാര്‍ഡ് ലഭിക്കും. കഴിഞ്ഞ മാസം നടത്തിയ പരീക്ഷയ്ക്ക് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്നും ബാധകമാണ്. 

അഡ്മിറ്റ് കാര്‍ഡ്, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ, ആരോഗ്യനില സാക്ഷ്യപ്പെടുത്തിയ രേഖ, അപേക്ഷയ്‌ക്കൊപ്പം അപ് ലോഡ് ചെയ്ത ഫോട്ടോയുടെ കോപ്പി, ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ അതിനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. പരീക്ഷയുടെ ഫലപ്രഖ്യാപനം 16ന് ഉണ്ടാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു