ദേശീയം

മന്ത്രിമാരില്ലാതെ ചര്‍ച്ച; കര്‍ഷകര്‍ ഇറങ്ങിപ്പോയി; കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ സമരം തുടരും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ സമരം നടത്തുന്ന കര്‍ഷക സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. കേന്ദ്ര കാര്‍ഷിക സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍ നിന്ന് കര്‍ഷക സംഘനടാ നേതാക്കള്‍ ഇറങ്ങിപ്പോയി. ചര്‍ച്ചയില്‍ മന്ത്രിമാരാരും പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് നേതാക്കള്‍ ഇറങ്ങിപ്പോയത്. 

29 സംഘടനകളുമായാണ് കേന്ദ്രം ചര്‍ച്ച നടത്തിയത്. കാര്‍ഷിക നിയമങ്ങളുടെ കോപ്പികള്‍ കീറിയെറിഞ്ഞ് സംഘടനാനേതാക്കള്‍ പ്രതിഷേധിച്ചു. ചര്‍ച്ചയില്‍ സംതൃപ്തരല്ലെന്നും നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. 

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ ഒരുമാസമായി കര്‍ഷക സംഘടനകള്‍ പ്രക്ഷോഭത്തിലാണ്. പഞ്ചാബ്, ഹരിയാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സമരം ശക്തമാണ്. പ്രക്ഷോഭം രാജ്യതലസ്ഥാനത്തും ശക്തിയാര്‍ജിച്ചതിന് പിന്നാലെയാണ് കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു