ദേശീയം

ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകന്‍, ശരദ് യാദവിന്റെ മകള്‍; യുവാക്കളെ അണിനിരത്താന്‍ കോണ്‍ഗ്രസ്, ബിഹാറില്‍ പുതുതന്ത്രം

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകന്‍ ലവ് സിന്‍ഹയ്ക്കും ശരദ് യാദവിന്റെ മകള്‍ സുഭാഷിണിക്കും ടിക്കറ്റ് നല്‍കാന്‍ കോണ്‍ഗ്രസ്. ബാംകിപൂരിലോ പട്‌ന സാഹിബില്‍ നിന്നോ ആകും ലവ് സിന്‍ഹ മത്സരിക്കുന്നത്. മധേപുരയിലാകും സുഭാഷിണി മത്സരിക്കുക. 

ലോക്താന്ത്രിക് ജനതാദള്‍ നേതാവായ ശരദ് യാദവിന്റെ മകള്‍ സുഭാഷിണി ഇന്ന് കോണ്‍ഗ്രസില്‍ ചേരും. ബിഹാര്‍ രാഷ്ട്രീയത്തില്‍ ശത്രുഘ്‌നന്‍ സിന്‍ഹയും ശരദ് യാദവും സജീവമാണ്. എന്നാല്‍ ഇവരുടെ മക്കള്‍ രാഷ്ട്രീയവുമായി ബന്ധമില്ലാത്തവരാണ്. നേരത്തെ, സിഎല്‍പി പാര്‍ട്ടി നേതാവ് സദാനന്ദ് സിങിന്റെ മകനും കോണ്‍ഗ്രസ് സീറ്റ് നല്‍കിയിരുന്നു. 

തെരഞ്ഞെടുപ്പിന്റെ രണ്ടും മൂന്നും ഘട്ടങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി കോണ്‍ഗ്രസിന്റെ യോഗം ഇന്ന് വൈകുന്നേരം നടക്കും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ണമായതിന് ശേഷം, കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് രാഹുല്‍ ഗാന്ധി തുടക്കം കുറിക്കും. ഒക്ടോബര്‍ 23നാണ് രാഹുലിന്റെ ആദ്യ റാലി തീരുമാനിച്ചിരിക്കുന്നത്. 

243 സീറ്റുകളുള്ള ബിഹാറില്‍ എഴുപത് സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ 7 തീയതികളിലാണ് തെരഞ്ഞെടുപ്പ്. നവംബര്‍ പത്തിന് ഫലപ്രഖ്യാപനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത