ദേശീയം

വെളളപ്പൊക്ക കെടുതിക്ക് പിന്നാലെ ഹൈദരാബാദില്‍ മറ്റൊരു ഭീഷണി, ആക്രമിക്കാന്‍ ഒരുങ്ങി മുതല, പരിഭ്രാന്തിയില്‍ നാട്ടുകാര്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലങ്കാനയില്‍ കനത്തമഴയില്‍ 19 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെളളത്തിന്റെ അടിയിലാണ്. ഹൈദരാബാദ് നഗരത്തെയാണ് കനത്തമഴ കാര്യമായി ബാധിച്ചത്. നഗരത്തില്‍ വെളളക്കെട്ട് രൂക്ഷമാണ്. തെരുവുകള്‍ വെളളത്തിന്റെ അടിയിലായതോടെ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. 

ജനജീവിതത്തെ മഴ എങ്ങനെ കാര്യമായി ബാധിച്ചു എന്ന് വ്യക്തമാക്കുന്ന നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. കാര്‍ ഒഴുകി പോകുന്നതിന്റേയും കുത്തൊഴുക്കില്‍ മനുഷ്യന്‍ തന്നെ ഒലിച്ചുപോകുന്നതിന്റേയും വീഡിയോകളാണ് പുറത്തുവന്നത്. ഇപ്പോള്‍ മഴയ്ക്ക് പുറമേ പാമ്പുകളും മുതലകളും ജനങ്ങള്‍ക്ക് ഭീഷണിയാകുകയാണ്.

വെളളത്തിലൂടെ ഒഴുകി എത്തിയ മുതല രണ്ടുപേരെ പിന്തുടരുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. വെളളത്തിലൂടെ നടന്നുപോകുന്ന രണ്ടുപേരെ പിന്തുടരുന്നതും ഇതിനെ കണ്ട് അവര്‍ പേടിച്ച് ഓടി രക്ഷപ്പെടുന്നതുമാണ് വീഡിയോയില്‍. വായ തുറന്ന് ആക്രമിക്കാന്‍ തയ്യാറായി നില്‍ക്കുന്ന മുതലയുടെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി