ദേശീയം

മൃതദേഹത്തിന്റെ ഉടല്‍ മധ്യപ്രദേശില്‍; തല ബംഗളുരൂവില്‍

സമകാലിക മലയാളം ഡെസ്ക്


ബേത്തൂള്‍:  മധ്യപ്രദേശിലെ  റെയില്‍വെ ട്രാക്കില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ തല ബംഗളൂരുവില്‍ നിന്ന് ലഭിച്ചു. രണ്ടാഴ്ച മുന്‍പാണ് മധ്യപ്രദേശിലെ ബേത്തൂളില്‍ തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയത്. രാജധാനി എക്‌സ്പ്രസിന്റെ എന്‍ജിനില്‍ കുരുങ്ങിയ തല ബംഗളൂരുവില്‍ നിന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു

തലയറ്റ രീതിയില്‍ ഒക്ടോബര്‍ മൂന്നിനാണ് അജ്ഞാജ മൃതദഹേം കണ്ടെത്തിയതെന്ന് റെയില്‍വെ പൊലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആ സമയത്ത് കടന്നുപോയ രാജധാനി എക്‌സ്പ്രസിന് മുന്നില്‍ കുടുങ്ങിയതായി പൊലീസിന് വിവരം ലഭിച്ചു. സമീപത്തുവെച്ച് ശരീരാവശിഷ്ടങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു. 

ഒക്ടോബര്‍ നാലിനാണ് രാജധാനി എക്‌സ്പ്രസിന്റെ എന്‍ജിനില്‍ കുരുങ്ങിയ നിലയില്‍ തല കണ്ടെത്തിയത്. ആളെ തിരിച്ചറിയുന്നതിനായി റെയില്‍വെ ഉദ്യോഗസ്ഥര്‍ ചിത്രം പ്രചരിപ്പിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ബേത്തൂളില്‍ തലയില്ലാത്ത രീതിയില്‍ മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചു. അന്വേഷണത്തില്‍ ബേത്തൂള്‍ സ്വദേശിയായ 28കാരനാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ കണ്ടെത്തി. 

സാമ്പത്തിക പ്രയാസങ്ങളെ തുടര്‍ന്ന് മരിച്ചയാളുടെ ബന്ധുക്കള്‍ള്‍ക്ക്‌
ബംഗളൂരൂവില്‍ എത്താന്‍ കഴിയാത്തതിനാല്‍ തല അവിടെ തന്നെ അടക്കം ചെയ്തു
. മറ്റ് ശരീരാവശിഷ്ടങ്ങള്‍ സംസ്‌കാരത്തിനായി ബന്ധുക്കള്‍ക്ക് കൈമാറി. യുവാവ് ആത്മഹത്യ ചെയ്തതാണോ, ട്രാക്കില്‍ കുടുങ്ങിയതാണോ എന്ന കാര്യം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം